മൊഗ്രാൽ: മൊഗ്രാൽ പടിഞ്ഞാർ തീരപ്രദേശത്ത് താമസിക്കുന്നവരെ പ്രയാസപ്പെടുത്തുന്ന തരത്തിൽ സുരക്ഷയുടെ പേരിൽ വഴിയടക്കുന്ന റെയിൽവേ നടപടി പുനഃ പരിശോധിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് മനുഷ്യവകാശ കമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ റെയിൽവേ അധികൃതർ ചെവി കൊള്ളണമെന്നും മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. യോഗം മീലാദ് കമ്മിറ്റി ഗൾഫ് പ്രതിനിധി ടിപി അനീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫസൽ ടിപി അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി ജവാദ് സ്വാഗതം പറഞ്ഞു. ഈ വർഷത്തെ നബിദിനാഘോഷ പരിപാടി സെപ്റ്റംബർ 30ന് വിപുലമായ പരിപാടികളുടെ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ മീലാദ് കമ്മിറ്റി ഗൾഫ് പ്രതിനിധികളായ പിഎം റഷീദ് (ഒമാൻ), പിവി അൻവർ (ദുബായ്), സുൽഫിക്കർ അലി (ദുബായ്), ഹമീദ് സഫർ(ദുബായ്) മമ്മുണു (ദുബായ്) അംഗങ്ങളായ കെഎ മുഹമ്മദ്, എംഎ മൂസ, എംഎസ് മുഹമ്മദ് കുഞ്ഞി, ടിഎ ജലാൽ, അബ്ദുൽ റഹ്മാൻ അക്ഷയ, റിയാസ് അബ്ദുൽ കരീം, ബഷീർ ഫിർദൗസ്, എം എസ് അഷ്റഫ്, മുഹമ്മദ് ശരീഫ്, ബികെ അബ്ദുൽ കബീർ, ഹസൈനാർ കുക്ക്, ടിഎം ഇബ്രാഹിം, അബ്ദുൽ ഖാദർ എഎം, എസ്കെ സലിം, പിഎസ് സിദ്ദീഖ്, എസ്എം ശുറൈക്, മിദ്ലാജ് ടിപി എന്നിവർ സംബന്ധിച്ചു. എഎം ഹാഷിർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: ഫസൽ ടി പി (പ്രസി), എസ്എം ശുറൈക് (ജനറൽ സെക്രട്ടറി), എഎം ഹാഷിർ (ട്രഷറർ), മിദ്ലാജ് ടിപി (വൈസ് പ്രസി), പിഎം ജവാദ് (ജോ: സെക്ര).









