കാസര്‍കോട്: പോളണ്ടിലേയ്ക്കുള്ള തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് 15.18 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊട്ടോടി, പാണപ്പുഴയിലെ കെ.എസ് രാജേഷി(36)ന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊച്ചി ശ്രീവത്സം അപ്പാര്‍ട്ട്‌മെന്റിലെ സിംലാല്‍ രാജേന്ദ്രന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. രാജേഷിനും സുഹൃത്ത് ജിജോയ്ക്കും വിസ നല്‍കാമെന്നു പറഞ്ഞ് 2022 ഡിസംബര്‍ 15നും 2023 സെപ്തംബര്‍ ഒന്നിനുമാണ് പണം കൈപ്പറ്റിയതെന്നു രാജേഷ് നല്‍കിയ പരാതിയില്‍ പറഞ്ഞു. പണം നല്‍കി ഒരു വര്‍ഷമായിട്ടും വിസയോ പണമോ നല്‍കിയില്ലെന്നു പരാതിയില്‍ വ്യക്തമാക്കി.
അതേ സമയം മലയോരത്തെ നിരവധി പേര്‍ ഇതിനകം വിസ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. ന്യൂസിലാന്റ്, കാനഡ, ആസ്‌ത്രേലിയ, യു.കെ വിസ വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നായി വിസ തട്ടിപ്പ് സംഘം ലക്ഷങ്ങള്‍ തട്ടിയത്.
