കണ്ണൂര്‍: വസ്ത്രാലയത്തിലെ സെയില്‍സ് ഗേളിനെ പ്രണയം നടിച്ച് വലയിലാക്കിയ ശേഷം പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റില്‍. മാത്തില്‍ തവിടശ്ശേരിയിലെ ഗോകുല്‍ രാജി (28)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ ഷോറൂമുള്ള വസ്ത്രാലയത്തിലെ ജീവനക്കാരിയാണ് യുവതി. മൂന്നരവര്‍ഷം മുമ്പാണ് യുവതിയെ പരിചയപ്പെട്ടത്.പിന്നീട് പ്രണയത്തില്‍ വീഴ്ത്തിയ ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പ്രണയത്തില്‍ നിന്നു പിന്മാറിയ ഗോകുല്‍ രാജ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു, ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.