കുമ്പള ടൗണ്‍ ജംഗ്ഷനില്‍ വാഹന പാര്‍ക്കിംഗ് തോന്നുംപടി; ഗതാഗത തടസം നിത്യസംഭവം

കുമ്പള: ഡ്രൈവര്‍മാര്‍ക്ക് എന്നും ‘കണ്‍ഫ്യൂഷന്‍’ ആകാറുള്ള കുമ്പള ടൗണ്‍ ജംഗ്ഷനില്‍ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസത്തിന് കാരണമാവുന്നു.
ദേശീയപാത നിര്‍മ്മാണ ജോലികള്‍ക്കിടയില്‍ ജംഗ്ഷനില്‍ കിട്ടിയ സ്ഥലത്തൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗത തടസത്തിന് കാരണമാവുന്നത്. തലപ്പാടി-കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുമ്പള ടൗണില്‍ പ്രവേശിക്കുന്നതും കുറെ വാഹനങ്ങള്‍ കാസര്‍കോട് ഭാഗത്തേക്ക് നേരെ പോകുന്നതും ബസ്സ്റ്റാന്റില്‍ നിന്ന് ബസുകള്‍ തലപ്പാടി-മംഗ്‌ളൂരു-കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതുമെല്ലാം ഉണ്ടാക്കുന്ന ട്രാഫിക് തടസം ചില്ലറയല്ല. ഡ്രൈവര്‍മാര്‍ക്ക് ഇവിടെ എപ്പോഴും ‘കണ്‍ഫ്യൂഷന്‍’ തന്നെയാണ്.
ബസ്സ്റ്റാന്റില്‍ പൊലീസ് ഉണ്ടാകാറുണ്ടെങ്കിലും ജംഗ്ഷനില്‍ ഉണ്ടാകുന്ന ട്രാഫിക് തടസ്സം നീക്കാന്‍ പൊലീസ് എത്താറില്ല. ദേശീയപാത നിര്‍മ്മാണ ജോലികള്‍ തീരാന്‍ ഇനിയും മാസങ്ങളെടുക്കും. അത് വരെ ഈ ഗതാഗതതടസം സഹിക്കേണ്ടി വരുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page