കാസര്‍കോട്: സമീപ ദിവസങ്ങളില്‍ കാസര്‍കോടിനെ വിറപ്പിച്ച കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയിലായതായി സൂചന. പത്തനംതിട്ട, ചെങ്ങന്നൂര്‍ സ്വദേശിയായ ഇരട്ടപ്പേരുകാരനാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ വലയില്‍ കുരുങ്ങിയതെന്നാണ് സൂചന. ഇയാളെ കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.
കാസര്‍കോട് കോടതി സമുച്ചയത്തില്‍ കവര്‍ച്ചക്ക് എത്തിയ സമയത്ത് സിസിടിവിയില്‍ പതിഞ്ഞ ചിത്രമാണ് മോഷ്ടാവിനെ തിരിച്ചറിയാന്‍ സഹായിച്ചത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാം കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പില്‍ നടന്ന കവര്‍ച്ച തുടങ്ങി നിരവധി കവര്‍ച്ചകള്‍ക്കു പിന്നില്‍ ഇപ്പോള്‍ വലയിലായ ആളാണെന്നാണ് സൂചന.