കാസര്‍കോട്: കൂഡ്‌ലു, ആര്‍.ഡി നഗറിലെ വിശ്വകമല്‍ ഹൗസിലെ കെ.പി ബാലസുബ്രഹ്‌മണ്യന്‍ (65) അന്തരിച്ചു. തളങ്കര-പുലിക്കുന്ന് ഭഗവതി ക്ഷേത്രം മുന്‍ ജനറല്‍ സെക്രട്ടറി, പുലിക്കുന്ന് ശ്രീ ഭഗവതി സേവാ സംഘം മുന്‍ സെക്രട്ടറി, അഡുക്കത്തുബയല്‍ ശ്രീ സുബ്രഹ്‌മണ്യ ഭജനമന്ദിരം മുന്‍ സെക്രട്ടറി, അടുക്കത്ത്ബയല്‍ സുബ്രഹ്‌മണ്യ സേവാ ട്രസ്റ്റ് മുന്‍ പ്രസിഡണ്ട്, അഡുക്കത്തുബയല്‍ അയ്യപ്പ സേവാ സംഘം ചെയര്‍മാന്‍, ഗുരുസ്വാമി, നെല്ലിക്കുന്ന് മൂലം തറവാട് പ്രസിഡണ്ട്, പുലിക്കുന്ന് മുത്തപ്പന്‍ മഠപ്പുര, സേവാ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂഡ്‌ലുവിലെ സ്വാമി ഷോപ്പ് ഉടമയാണ്.
ഭാര്യ: അനിത (റിട്ട. അധ്യാപിക). മക്കള്‍: വരുണ്‍ദേവ് (എഞ്ചിനീയര്‍), ദീപിക. മരുമക്കള്‍: വരുണ്‍ സുന്ദര്‍, ശ്രുതി. സഹോദരങ്ങള്‍: സത്യേന്ദ്രനാഥ്, കെ.പി പ്രകാശ് കുമാര്‍, ശ്രീവള്ളി, ശകുന്തള, ശൈലജ, പരേതരായ ജയന്‍ (മുംബൈ), കെ.പി മോഹന്‍ദാസ്.
ജനാര്‍ദ്ദന നഴ്്‌സിംഗ് ഹോമില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച വൈകുന്നേരം 3ന് സ്വവസതിയിലെത്തിക്കും. അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം മൃതദേഹം പാറക്കട്ട ശ്മശാനത്തില്‍ സംസ്‌കരിക്കും.
കെ.പി ബാലസുബ്രഹ്‌മണ്യന്റെ നിര്യാണത്തില്‍ ശ്രീ ഭഗവതി സേവാ സംഘം അഡുക്കത്തുബയല്‍ ഗ്രാമകമ്മിറ്റി അനുശോചിച്ചു.
