കാസര്‍കോട്: കൂലി തൊഴിലാളിയായ യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാനം കോട്ടപ്പാറയിലെ പരേതനായ ഗോപിയുടെയും ലളിതയുടെയും മകന്‍ പ്രദീപന്‍ (36) ആണ് മരിച്ചത്. വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
അവിവാഹിതനാണ് പ്രദീപന്‍. സഹോദരങ്ങള്‍: പ്രസീത, പരേതനായ പ്രജിത്ത്.







