മമ്മൂട്ടിക്ക് എതിരാളി റിഷഭ് ഷെട്ടിയോ? മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആര്‍ക്ക്? ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടക്കനിരിക്കെ മികച്ച നടനാരെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവം. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച നടന്മാരില്‍ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.
ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള കാറ്റഗറിയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയാണ് മികച്ച നടനുള്ള പോരാട്ടത്തില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടിയാണ് മമ്മൂട്ടിയുടെ എതിരാളി. കാന്താരയിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. അതേസമയം ‘നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക്’ എന്നീ സിനിമകളിലെ പ്രകടനമാണ് മമ്മൂട്ടിയെ ഫൈനല്‍ റൗണ്ടില്‍ എത്തിച്ചത്. വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് എന്നും അമ്പരപ്പിക്കുന്ന മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടി രാജ്യമെമ്പാടും ശ്രദ്ധപിടിച്ചു പറ്റിയ കാന്താരയിലെ പ്രകടത്തിനാണ് മത്സരിക്കുന്നത്. ചിത്രത്തില്‍ സംവിധായകനായും തിളങ്ങിയ റിഷഭിന്റെ കാന്താരയിലെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഒരുങ്ങിയിട്ടില്ല. എന്തായാലും മമ്മൂട്ടിയും റിഷഭും ആണോ അതോ മറ്റേതെങ്കിലും താരമാണോ മികച്ച നടനാകുക എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഓഗസ്റ്റ് അവസാനത്തോടെയെന്ന് സൂചന. 2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുക. കോവിഡിനെ തുടര്‍ന്നാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഒരു വര്‍ഷത്തെ കാലതാമസം വന്നത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page