കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായി. വര്‍ഷങ്ങളായി ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്ന അന്യസംസ്ഥാന കുടുംബാംഗമാണ് പെണ്‍കുട്ടി. മകളെ കാണാതായത് സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ചെന്നൈയിലും ആണെന്നു വ്യക്തമായി. പെണ്‍കുട്ടിയുടെ കൂടെ തമിഴ്നാട് സ്വദേശിയായ ഒരു യുവാവ് ഉള്ളതായാണ് പൊലീസിന്റെ സംശയം. ഇയാള്‍ ആരാണെന്നു വ്യക്തമല്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
