കാസര്‍കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു അരലക്ഷം രൂപ നല്‍കി. ചെമ്പകം വൈസ് ചെയര്‍മാന്‍ കണ്ണാലയം നാരായണന്‍, സെക്രട്ടറി ദിനചന്ദ്രന്‍ ചീമേനി, മറ്റു ഭാരവാഹികളായ മധു ബേഡകം, മയൂരം ബാലകൃഷ്ണന്‍, ജയകുമാര്‍ പെരിയ, രാധ ബേഡകം, സുജിത്ത് തോക്കാനം, എം.വി സുരേഷ് എന്നിവര്‍ കലക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനു ചെക്ക് കൈമാറി.
ചുരുങ്ങിയ കാലം കൊണ്ട് കാസര്‍കോട് ജില്ലയില്‍ ശ്രദ്ധേയമായ സംഘടനയാണ് ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം. ഓരോ മാസവും നിശ്ചിത തുക അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായമായി നല്‍കി വരുന്ന ചെമ്പകം ഫോറം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനകാര്യത്തിലും സഹായിച്ചുവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
