കാസര്‍കോട്: ഭര്‍ത്താവിനൊപ്പം നടന്നു പോകുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ചിത്താരി, മുക്കൂട്, നാട്ടാംക്കല്ലിലെ അഭിലാഷിന്റെ ഭാര്യ ചിത്ര (40) യാണ് മരിച്ചത്. ഭര്‍ത്താവിനും പരിക്കേറ്റിരുന്നുവെങ്കിലും ഗുരുതരമല്ല. ആഗസ്റ്റ് മൂന്നിനു രാത്രി മഡിയന്‍, റഹ്‌മാനിയ റസ്റ്റോറന്റിനു സമീപത്താണ് അപകടം. സെക്യൂരിറ്റി ജീവനക്കാരനായ അഭിലാഷ് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യയെയും കൂട്ടി നടന്നു പോകുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരണപ്പെട്ടത്.
പരേതനായ അപ്പു-ജാനകി ദമ്പതികളുടെ മകളാണ് ചിത്ര. മക്കള്‍: ആദര്‍ശ്, ഭരത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശാരദ, കമലാക്ഷി, നാരായണി, രാജേഷ്, രാജു, പരേതയായ ബേബി.
