കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ തിരിച്ചറിയാനാവാത്തവര്‍ ഒന്നിച്ച് മണ്ണിലേക്ക് മടങ്ങി. മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു തുടങ്ങി. പേരറിയാത്ത മൃതദേഹങ്ങള്‍ നമ്പറുകളായാണ് ഇവിടെ സംസ്‌കരിക്കുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎന്‍എ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം. നിരവധി ആംബുലന്‍സുകളില്‍ പുത്തുമലയില്‍ എത്തിച്ച മൃതദേഹങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചാണ് സംസ്‌കാര ചടങ്ങ് ആരംഭിച്ചത്. 16 പേരുടെ സംസ്‌കാരം സര്‍വമത പ്രാര്‍ഥനയോടെയാണ് നടന്നത്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് സംസ്‌കരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ സംസ്‌കാരത്തിനായി 200 കുഴിമാടങ്ങള്‍ ഒരുക്കിയിരുന്നു. വൈകീട്ട് നാലിനാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി.