വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ടെത്താനുള്ള 206 പേർക്കു വേണ്ടി ഇന്നും തിരച്ചിൽ തുടരുന്നു. ഉരുൾപൊട്ടലിന്റെ ആറാം ദിവസവും കൂടപ്പിറപ്പുകളെ കാത്ത് കുടുംബാംഗങ്ങൾ മരവിച്ച മനസ്സുമായി ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അതേ സമയം രക്ഷാപ്രവർത്തനം അവസാന ഘട്ടത്തോടു അടുക്കുകയാണെന്നു മുഖ്യമന്ത്രി ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. കാണാതായവരെക്കുറിച്ചു ഇനി വിവരം ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുകയാണ്. ഉരുൾപൊട്ടൽ കാർന്നെടുത്ത മുണ്ടക്കൈ, ചൂരൽ മല എന്നിവിടങ്ങളിൽ ഇന്നു ഡ്രോൺ സർവെ നടക്കുന്നുണ്ട്.