മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം; ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി; സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ ആര്?
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം നടത്തിയതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് സൈബര്‍ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പൊലീസ് സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ എന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്കിലാണ് പ്രചരണം നടത്തിയത്. എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍ ആരാണെന്നു വ്യക്തമല്ല. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണോ കുപ്രചരണം നടത്തിയതെന്നു സംശയിക്കുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചരണം വ്യാപകമായതോടെയാണ് സൈബര്‍ നിരീഷണം ശക്തമാക്കിയിട്ടുള്ളത്.