കാസര്‍കോട്: നീലേശ്വരം, കരുവാച്ചേരിയിലെ ബി എസ് എന്‍ എല്‍ കോ-ആക്‌സിയോ സ്‌റ്റേഷനില്‍ വന്‍ കവര്‍ച്ച. 72,200 രൂപ വിലമതിക്കുന്ന 30 മീറ്റര്‍ ചെമ്പു കമ്പികള്‍ കടത്തികൊണ്ടു പോയി. സബ് എഞ്ചിനീയര്‍ എസ് സതീഷ് നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. ശുചിമുറിയുടെ ജനല്‍ പാളികള്‍ അടര്‍ത്തി മാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. എപ്പോഴാണ് കവര്‍ച്ച നടന്നതെന്നു വ്യക്തമല്ല.
