കുമ്പള: ആയിരക്കണക്കിനു വാഹനങ്ങള്‍ ദിവസവും കടന്നു പോവുന്ന കുമ്പള പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നു ദേശീയ വേദി ആവശ്യപ്പെട്ടു. നൂറു വര്‍ഷത്തോളം പഴക്കമുള്ള പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ കുലുക്കവും വലിയ ശബ്ദവുമുണ്ടാവുന്നുണ്ടെന്നു യാത്രക്കാരും ഡ്രൈവര്‍മാരും പറയുന്നുണ്ടെന്നു ദേശീയ വേദി മുന്നറിയിച്ചു.
കാലവര്‍ഷത്തോടൊപ്പം പാലത്തിലെ ടാറിംഗും കോണ്‍ക്രീറ്റും ഇളകിയിട്ടുണ്ട്. മഴവെള്ളം പാലത്തില്‍ കെട്ടിക്കിടക്കുന്നു. പാലത്തില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്. ദുരന്തത്തിനു കാത്തിരിക്കാതെ പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നു ദേശീയ വേദി ചൂണ്ടിക്കാട്ടി.
