കണ്ണൂര്‍: സമുന്നത സുന്നി നേതാവ് പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 20 പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും നഷ്ടപ്പെട്ടു. അടഞ്ഞു കിടക്കുന്ന വീട്ടിലാണ് കവര്‍ച്ച. അബൂബക്കര്‍ മുസ്ലിയാര്‍ ഇപ്പോള്‍ എളമ്പേരത്തെ മകളുടെ വീട്ടിലാണ് താമസം. പട്ടുവം സ്‌കൂളിനു സമീപത്തു താമസിക്കുന്ന മകന്‍ എല്ലാ ദിവസവും പട്ടുവം കടവിനു സമീപത്തെ വീട്ടിലെത്താറുണ്ട്. വ്യാഴാഴ്ച രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസ്സിലായത്. വീടിന്റെ ടെറസില്‍ കയറിയ കവര്‍ച്ചക്കാര്‍ അവിടെ ഉണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. മുകള്‍ നിലയിലെ അലമാരകളുടെ താക്കോല്‍ മുകളില്‍ തന്നെയാണ് വെയ്ക്കാറ്. താക്കോലെടുത്ത് അലമാര തുറന്നാണ് ആഭരണങ്ങളും പണവും കവര്‍ന്നത്. താഴത്തെ നിലയിലെ അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ.് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
