കാസര്‍കോട്: തുരിശ് കലക്കി കുടിച്ച് കര്‍ഷകന്‍ ജീവനൊടുക്കി. കിനാനൂര്‍, കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം, പുല്ലുമലയിലെ വെള്ളുങ്ങയുടെ മകന്‍ സി.വി നാരായണന്‍ (65) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കവുങ്ങിനു തളിക്കുന്നതിനു വേണ്ടി കൊണ്ടു വച്ച തുരിശ് കലക്കി കുടിക്കുകയായിരുന്നുവത്രെ. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം പൊലീസ് കേസെടുത്തു. എസ്.ഐ മധുസൂദനന്‍ മടിക്കൈ ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: ശ്യാമള. മക്കള്‍: ദിനേശന്‍, ലേഖ. മരുമക്കള്‍: ഷീജ, രാജീവന്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, സി.വി രാമചന്ദ്രന്‍, സി.വി ശാരദ, സി.വി തമ്പാന്‍, സി.വി സാവിത്രി.
