പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയില്‍

 

കേരളത്തിന് പ്രളയ മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
തുടര്‍ന്ന് ജൂലൈ 24, 25, 26 തീയതികളിലും ഞങ്ങള്‍ അവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു, 20 സെന്റിമീറ്ററില്‍ കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി’- അമിത് ഷാ പറഞ്ഞു. ഒരാഴ്ച മുന്‍പ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വയനാട് ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ 200 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. സാധ്യമായ എല്ലാ സഹായവും തുടക്കം മുതല്‍ കേന്ദ്രം നല്‍കി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു. അതേസമയം, വയനാട്ടിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചു. ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തില്‍ പങ്കെടുക്കും.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page