കല്‍പ്പറ്റ: നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ ഉരുള്‍പൊട്ടലിന്റെ നടുക്കം മാറും മുമ്പെ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടിയതായി സംശയം. മുണ്ടക്കൈ പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയര്‍ന്നതാണ് ഉരുള്‍പൊട്ടിയതായി സംശയിക്കാന്‍ കാരണം. കുത്തിയൊലിക്കുന്ന മലവെള്ളത്തിനൊപ്പം കൂറ്റന്‍ പാറകളും മരങ്ങളും ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.
