കാസര്‍കോട്: ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ടും വിദ്യാനഗറിലെ ചുമട്ടു തൊഴിലാളിയുമായ എന്‍.എം ഷാഫി (65) അന്തരിച്ചു. വിദ്യാനഗര്‍ സ്വദേശിയാണ്. മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമത്ത് ഇഷാന, നബീസത്ത് മൗഷിന, ഫാത്തിമത്ത് ഇര്‍ഫാന, മുഹമ്മദ് ഇര്‍ഫാന്‍, അബ്ദുല്‍ സഹീദ്, അഹമ്മദ്, ശിഫാദ്. മരുമക്കള്‍: ഗഫൂര്‍, ഷെരീഫ്, താജുദ്ദീന്‍. സഹോദരങ്ങള്‍: ഹമീദ് സമീര്‍, ശഫിയ, മിസ്‌രിയ.
നിര്യാണത്തില്‍ ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) വിദ്യാനഗര്‍ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.







