ചൂരല്‍മലയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനയുടെ ഹെലികോപ്ടര്‍ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാനാവാതെ കോഴിക്കോട്ടേക്ക് പോയി. അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റോഡുകളും പാലവും തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ദുരന്ത സ്ഥലത്ത് എത്താന്‍ പ്രയാസമുണ്ട്. ദുരന്തത്തില്‍ 43 പേര്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. അപകടം നടന്ന സ്ഥലത്തേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിക്കുമെന്നു റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു.