കാസര്‍കോട്: വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നല്‍കുന്നു. വിദ്യാനഗര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സഹായ കേന്ദ്രം സജ്ജമാക്കി. പേമാരിയിലും ഉരുള്‍പ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസഹായരായ സഹോദരങ്ങള്‍ക്ക് കാസര്‍കോടിന്റെ സ്‌നേഹ സാന്ത്വനമായി മാറാന്‍ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി പുറപ്പെടും. ഇതുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള സുമനസുകളായ വ്യക്തികളും സംഘടനകളും
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണെന്ന് അധികൃതര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം കളക്ടറേറ്റ്: ഫോണ്‍: 94466 01700.
കിറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങള്‍:
1. ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍
2. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍
3. അരി
4. പയര്‍ വര്‍ഗങ്ങള്‍
5. കുടിവെള്ളം
6. ചായ ( തേയില പൊടി)
7. പഞ്ചസാര
8. ബിസ്‌കറ്റ് പോലുള്ള പാക്ക് ചെയ്ത
ഭക്ഷണപദാര്‍ത്ഥങ്ങള്‍
9. ബാറ്ററി
10. ടോര്‍ച്ച്
11. സാനിറ്ററി നാപ്കിന്‍
12. വസ്ത്രങ്ങള്‍
13. തോര്‍ത്ത്








