കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി ചുറ്റിക്കറങ്ങിയ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. പടന്നക്കാട് സ്വദേശിയായ ജാസിം ആണ് അറസ്റ്റിലായത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പ്രതി ജാസിം തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ മര്‍ദ്ദിച്ചതായി മൊഴി നല്‍കി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതിയെ പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റിക്കൊണ്ടു പോയി പല സ്ഥലങ്ങളിലും ചുറ്റിക്കറക്കിയ ശേഷം ഇറക്കിവിടുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.