കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് അന്വേഷണം. ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.പി വിനേഷിനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സംഭവം പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതേ സമയം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെ ഒരു സാമൂഹ്യമാധ്യമത്തിലൂടെ ഒരു പൊലീസുകാരന്‍ പച്ചത്തെറി വിളിച്ച സംഭവം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് സുധാകരന്‍ പൊലീസില്‍ രേഖാമൂലം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നടപടികളോ അന്വേഷണമോ ഉണ്ടായിട്ടില്ലെന്നു പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
