ദൗത്യം അനിശ്ചിതത്വത്തില്‍; അര്‍ജുനായുള്ള തെരച്ചില്‍ ഈശ്വര്‍ മല്‍പേ അവസാനിപ്പിച്ചു; തെരച്ചില്‍ സംബന്ധിച്ച അന്തിമ തീരുമാനം വൈകീട്ട്

 

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലില്‍ അനിഞ്ചിതത്വത്തില്‍. പുഴയില്‍ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം താത്കാലിമായി അവസാനിപ്പിക്കുന്നതായി സൂചന. നദിയില്‍ ഇറങ്ങിയുള്ള തെരച്ചില്‍ ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സേയില്‍ പറഞ്ഞു. നദിയില്‍ സീറോ വിസിബിലിറ്റിലാണ്. നിരവധി തവണ അടിത്തട്ടിലേക്ക് പോയെങ്കിലും കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങള്‍ എത്തിക്കേണ്ടത് തമിഴ്‌നാട്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും. വരുന്ന നാല് ദിവസത്തേക്ക് തിരച്ചില്‍ നിര്‍ത്തിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാല്‍പെ സംഘം ഷിരൂരില്‍ നിന്ന് ഇന്ന് മടങ്ങും. പുഴ ശാന്തമായാല്‍ വീണ്ടും ദൗത്യം ആരംഭിക്കുമെന്നാണ് വിവരം. വൈകിട്ട് കാര്‍വാറില്‍ ഉന്നതതല യോഗം ചേര്‍ന്ന ശേഷം കൂടുതല്‍ തീരുമാനമെന്നാണ് വിവരം.
. ദൗത്യം അതീവദുഷ്‌കരമാണെന്നാണ് ഈശ്വര്‍ മല്‍പേ പറയുന്നത്. അതേസമയം, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉണ്ടൈന്നും കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഡ്രഡ്ജിങ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി. അതേസമയം, തെരച്ചില്‍ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി എകെ ശശീന്ദ്രന്‍ പറഞ്ഞു. തെരച്ചില്‍ കൂടുതല്‍ കാര്യംക്ഷമമാക്കണം. എന്തു സഹായം നല്‍കാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. തെരച്ചില്‍ തുടരാന്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ചചെയ്യണമെന്ന് എകെഎം അഷറഫ് എംഎല്‍എ പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page