മംഗ്‌ളൂരു: അമ്മയേയും മകനെയും നന്നായി നോക്കണമെന്ന് ഭര്‍ത്താവിന് മെസേജ് അയച്ച ശേഷം മലയാളിയായ യുവതി കാമുകനൊപ്പം പോയി. മംഗ്‌ളൂരുവിലെ ഒരു സ്ഥാപനത്തിലെ ഫിസിയോതെറാപ്പി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയും മംഗളാദേവിയില്‍ താമസക്കാരിയുമായ പ്രിയ(25)യാണ് കാമുകനായ അമിതിനൊപ്പം പോയത്.
ജുലൈ 17ന് പതിവുപോലെ കോളേജിലേക്ക് പോയതായിരുന്നു പ്രിയ. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നതിനു പകരം ഭര്‍ത്താവിന്റെ ഫോണിലേക്ക് വാട്‌സ്ആപ് സന്ദേശം അയക്കുകയായിരുന്നു. ”അമ്മയേയും മകനെയും നന്നായി നോക്കണമെന്നും അമിത് എന്നയാള്‍ക്കൊപ്പം പോകുന്നു”വെന്നുമായിരുന്നു സന്ദേശം. സന്ദേശം അയച്ച ഉടനെ ഫോണ്‍ ഓഫാക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ പരാതി പ്രകാരം മംഗളാദേവി പൊലീസ് അന്വേഷണം ആരംഭിച്ചു.