കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫ് സമയത്ത് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തകര്‍ന്ന വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. രാവിലെ 11 മണിയോടെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. 18 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടതായും ആശുപത്രിയിലേക്ക് മാറ്റിയതായും വിവരമുണ്ട്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. ടേബിള്‍ ടോപ് എയര്‍പോര്‍ട്ടാണ് ത്രിഭുവന്‍. ഇവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.