നാളെ നിർണായക ദിനം,  20 മീറ്റർ അകലെ 15 അടി താഴ്ച്ചയിൽ പുഴയിൽ അർജുന്റെ  ട്രക്ക് തലകീഴായി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു 

ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുവിനെ കണ്ടെത്താനുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥ ആയതിനാൽ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മഴയില്ലെങ്കിൽ ഒരു മണി വരെ തിരച്ചിൽ തുടരും. പുഴയിലെ കുത്തൊഴുക്കും കനത്ത മഴയും ആണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതേസമയം അർജുന്റെ ട്രക്ക് ​ഗം​ഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ പറയുന്നു. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ തടസ്സപ്പെടുത്തരുതെന്നും എംഎഎൽ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങൾ കൈമാറാമെന്നും എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്. നാളെ നിര്‍ണായക ദിവസമെന്നും ‌ എസ്.പി പറഞ്ഞു. റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നാളെ പുഴയിൽ പരിശോധന നടത്തും. പരിശോധന പൂര്‍ത്തിയാകുംവരെ മാധ്യമപ്രവർത്തകരെ അടക്കം ആരെയും സ്ഥലത്തേക്ക് കടത്തിവിടില്ല. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ എത്തിക്കും. കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവാണ് ബുധനാഴ്ച വൈകിട്ട് ഉണ്ടായത്. ഒന്‍പതാംദിനത്തിലെ തിരച്ചിലില്‍ ലോറി കണ്ടെത്തി. ഗംഗാവലി പുഴയില്‍നിന്ന് 20 മീറ്റര്‍ അകലെയായി കരയ്ക്കും മണ്ണുകൂനയ്ക്കും ഇടയിലാണ് ലോറിയുള്ളത്. 15 അടി താഴ്ചയിൽ ഉള്ള  ലോറി വീണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി കനത്ത മഴയും കാറ്റും ഷിരൂരില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയില്‍ ഇറങ്ങി പരിശോധന നടത്താനായില്ല. മഴ മാറുന്നതനുസരിച്ച് പുഴയിലിറങ്ങി സംഘം പരിശോധന നടത്തും.  ശിരൂരിൽ കനത്ത മഴയും പുഴയിലെ ഉയർന്ന ജലനിരപ്പും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും രാത്രി 1 മണി വരെ അർജുനായുള്ള തെരച്ചിൽ തുടരുമെന്ന് അറിയിച്ചു. നാളെ കൂടുതൽ ഉപകരണങ്ങൾ എത്തിക്കുകയും നാളെ നിർണ്ണായകമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page