കാസര്‍കോട്: സി പി എം പനയാല്‍ ലോക്കല്‍ കമ്മറ്റി അംഗം ബങ്ങാട്ടെ ടി എ മുഹമ്മദ് കുഞ്ഞി (63) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പള്ളിക്കര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, പനയാല്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സനീര്‍, തസ്ലീമ, സക്കീനത്ത്, ജംസി. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, ഷാഫി, ഖാദര്‍, അഷ്‌റഫ് സുബൈദ, ആയിഷാബി, താഹിറ.
