കാസര്‍കോട്: കുമ്പള, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനു ഇരയായതായി പരാതി.ബദരിയ നഗറിലെ 44 കാരനാണ് കുമ്പളയില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് ഇയാള്‍. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തി മാനഭംഗപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
അമ്പലത്തറയില്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഒന്‍പതു വയസുകാരിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോക്‌സോ കേസെടുത്തു. പ്രതി തായന്നൂര്‍ സ്വദേശിയായ ജോണ്‍ എം കെ എന്ന തങ്കച്ച (62)നെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
