കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാലില്‍ നിന്നു മൂന്നു മക്കളുടെ മാതാവായ 37കാരിയെ കാണാതായതായി പരാതി. നീര്‍ച്ചാലിലെ ഒരു ഫാന്‍സി കടയിലെ സെയില്‍സ് ഗേളായ യുവതിയെ ആണ് 18 മുതല്‍ കാണാതായത്. പതിവു പോലെ ജോലിക്കു പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 19ാം തിയതി യുവതി വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും സുരക്ഷിതയായിട്ടുണ്ടെന്നും ഉടന്‍ തിരിച്ചെത്തുമെന്നും അറിയിച്ചുവത്രെ. എന്നാല്‍ രണ്ടാം നാള്‍ വീണ്ടും ഫോണ്‍ ചെയ്ത് താന്‍ വേറൊരു കല്യാണം കഴിച്ചുവെന്നും കാത്തിരിക്കേണ്ടെന്നും പറഞ്ഞു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി തൃശൂര്‍ സ്വദേശിക്കൊപ്പം പോയെന്നാണ് സൂചന. പൊലീസ് അന്വേഷണം തൃശൂരിലേക്ക് വ്യാപിപ്പിച്ചു.
