ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ പുഴയിലേക്ക് വീണതായും ഒരാള്‍ക്ക് പരിക്കേറ്റതായും ലോക്കോ പൈലറ്റിന്റെ മൊഴിയെ തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്. സ്വര്‍ണ കൈമാറ്റവുമായി ബന്ധപ്പെട്ട് ചിലര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. ഇവര്‍ ആയിരിക്കാം പാലത്തിന് മുകളിലുണ്ടായിരുന്നവരെന്ന് സംശയിക്കുന്നു. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍ തട്ടിയെന്ന പറയുന്നയാള്‍ ഉള്‍പ്പെടെ നാലുപേരും പുഴയില്‍ വീണിട്ടുണ്ടാകമെന്ന സംശയത്തിലാണ് തെരച്ചില്‍ നടക്കുന്നത്. നിലവില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ രവിയുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടക്കുകയാണ്. എന്നാല്‍, ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സും പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. നാലുപേര്‍ പുഴയില്‍ വീണെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.