വിമാന യാത്ര നിരക്കുവര്‍ധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ആഗസ്റ്റ് 8 ന് ഡല്‍ഹിയില്‍

 

അബുദാബി: സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെ സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ്. സീസണ്‍ കാലത്ത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള വിമാനയാത്ര കൂലി ക്രമാതീതമായി ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുന്ന രീതിയിലാണ് വിമാനക്കമ്പനികള്‍ കാലങ്ങളായി പിന്തുടരുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇതിന് ശാശ്വത പരിഹാരം തേടിയാണ് പ്രവാസി സംഘടനകള്‍ കൂട്ടായ മുന്നേറ്റത്തിന് തയ്യാറായിട്ടുള്ളത്. ഇതില്‍ വിമാനയാത്രക്കൂലിയായിരിക്കും ഡല്‍ഹി സമ്മിറ്റി ചര്‍ച്ച ചെയ്യുക. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഇരുന്നൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page