കുറ്റിക്കോല്‍: കുറ്റിക്കോലില്‍ നിന്ന് ശനിയാഴ്ച രാവിലെ കാണാതായ ബേത്തൂര്‍പാറ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആധിഷിനെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തി. പരപ്പയിലെ സുമേഷ്- നിതാ ദമ്പതികളുടെ മകനാണ് ആധിഷ്.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് ആധിഷിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ഷൊര്‍ണ്ണൂരിലേക്കു തിരിച്ചിട്ടുണ്ട്. പഠിക്കാന്‍ വിഷമമുള്ളതിനാല്‍ എറണാകുളത്തേക്കു ജോലി തേടി പോവുകയായിരുന്നുവെന്നു പറയുന്നു. മുമ്പു നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. അന്നും ഒരു തവണ ഇത്തരത്തില്‍ സ്ഥലം വിട്ടിരുന്നുവെന്നു പറയുന്നു.