മലപ്പുറം: മൂത്തോടം ചീനിക്കുന്നില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് ഇന്നു രാവിലെ ജഡം കണ്ടെത്തിയത്. വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി ലൈനിനടുത്തായാണ് ജഡം ഉണ്ടായത്. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പതിവായി നാട്ടിലിറങ്ങുന്ന കാട്ടാനയാണ് ചരിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.