പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ കോളേജ് വിദ്യാർഥിനി മരിച്ചു. മംഗളൂരു ഗുരുപുര കല്ലക്കളമ്പി സ്വദേശി ഹരീഷ് ഷെട്ടിയുടെ മകൾ അശ്വിനി ഷെട്ടി(18) ആണ് ദാരുണമായി മരണപ്പെട്ടത്. മംഗളൂരുവിലെ ഒരു കോളേജിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു. കർഷകനായ ഹരീഷ് ഷെട്ടി കന്നുകാലികളെ വയലിലേക്ക് മേയ്ക്കാൻ പോയിരുന്നു. ഒപ്പം മകളും രണ്ടു നായ്ക്കളും ഉണ്ടായിരുന്നു. ഓടിപ്പോയ നായ്ക്കളെ പിടികൂടാൻ പോയ പെൺകുട്ടിയെ പിന്നീട് കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മകൾ റോഡ് അരികിൽ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.