ഭാര്യയെയും മക്കളെയും മറയാക്കി കുഴല്‍പ്പണ കടത്ത്; 20.40 ലക്ഷവുമായി യുവാവ് പിടിയില്‍

 

മലപ്പുറം: 20.40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. താനൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷി(31)മിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും കാറിലിരുത്തി ഉല്ലാസകരമായി കാറോടിച്ചുപോകുമ്പോള്‍ സംശയം തോന്നിയ പൊലീസ് വഴിയില്‍ വച്ച് കൈകാണിച്ചു. കാര്‍ നിര്‍ത്താതെ അതിവേഗതയില്‍ പോയ കാറിനെ പൊലീസ് പിന്നീട് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത 20.40 ലക്ഷം രൂപ കാറില്‍ നിന്നും കണ്ടെടുത്തത്. കുഴല്‍പ്പണം കടത്താനാണ് ഭാര്യയെയും മക്കളെയും ഇയാള്‍ കാറിലിരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page