ബംഗളൂരു: മൂന്നരകിലോമീറ്റര്‍ ദൂരമുള്ള റെയില്‍ റോഡ് മേല്‍പ്പാലം ബംഗളൂരുവില്‍ പരീക്ഷണാര്‍ത്ഥം തുറന്നു. തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ഡക്കര്‍ റെയില്‍ റോഡ് മേല്‍പ്പാലമാണിത്. ബംഗളൂരു റാഗിഗുഡ്ഡ മെട്രോ സ്റ്റേഷന് മുതല്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംങ്ഷന് വരെയുള്ള മേല്‍പ്പാലത്തിന് 3.3 കിലോമീറ്റര്‍ നീളമുണ്ട്. 49 കോടി രൂപയാണ് നിര്‍മാണ ചെലവ്. ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനാണ് മേല്‍പ്പാലം നിര്‍മിച്ചത്. പാലത്തിന്റെ ഒരുഭാഗമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ തുറന്നത്. മേല്‍പ്പാലത്തിന്റെ മുകളില്‍ മെട്രോ റെയില്‍ സര്‍വീസും താഴത്തെ നിലയില്‍ വാഹനങ്ങളും ഓടും. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിലെ തിരക്ക് ഒഴിവാക്കാനാണ് മേല്‍പ്പാലം പണിയുന്നത്.