കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ സംഘട്ടനം. റിമാന്റു പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയഡുക്ക എക്്സൈസ് റേഞ്ച് അറസ്റ്റു ചെയ്ത അബ്കാരി കേസിലെ പ്രതിയായ രഘുവിനാണ് പരിക്കേറ്റത്. മറ്റൊരു കേസിലെ പ്രതിയായ ശരവണന്‍ ആണ് ആക്രമിച്ചതെന്നു പറയുന്നു. റിമാന്റു പ്രതികള്‍ സംഘട്ടനത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.