മസ്ക്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇൻഡ്യക്കാരടക്കം 16 കപ്പൽ ജീവനക്കാരെ കാണാതായി. കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നു ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കോമോ റോസ് പതാക വച്ച എണ്ണക്കപ്പലാണ് ഒമാൻ തീരത്തു നിന്ന് 29 മൈൽ അകലെ ആഴക്കടലിൽ അപകടത്തിൽപ്പെട്ടത്. 13 ഇന്ത്യക്കാരടക്കം 16 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നു ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിപ്പിൽ പറഞ്ഞു. ഒമാനിലെ റാസ് മദ്രാക്കാ പ്രദേശത്തു നിന്നും 29 മൈൽ അകലെയാണ് കപ്പൽ മറിഞ്ഞത്. പ്രസ്റ്റീജ് ഫാൽക്കൽ എന്ന എണ്ണ കപ്പലാണു അപകടത്തിൽപ്പെട്ടത്.
