കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; മുംബൈയില്‍ നിന്നു കേരളത്തിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി, റദ്ദാക്കിയ മറ്റു ട്രെയിനുകള്‍ ഇതാണ്

 

മുംബൈ: കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല. രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. തുരങ്കത്തിന് പുറത്ത് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ പെയ്ത മഴ സ്ഥിതി കൂടുതല്‍ വഷളാക്കി, സാധാരണ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ രൂക്ഷമാക്കി.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് 12.45 ന് പന്‍വേലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്. രത്‌നഗിരി, ഖേഡ്, ചിപ്ലൂണ്‍ സ്റ്റേഷനുകളില്‍ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റെയില്‍വേ പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
മുംബൈ മഡ്ഗാവ് മാണ്ഡ്വി എക്‌സ്പ്രസ്, മുംബൈ മഡ്ഗാവ് ടുതാരി എക്‌സ്പ്രസ്
മുംബൈ മഡ്ഗാവ് ജന്‍ ശതാബ്ദി എക്‌സ്പ്രസ്, ദിവ-സാവന്ത്വാഡി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page