തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി എട്ടാംമൈലില്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമണി പോലീസ് നടപടി സ്വീകരിച്ചു. ചിന്നമ്മയാണ് ഭാര്യ. മക്കള്‍: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കള്‍: രാധാകൃഷ്ണന്‍, മനോജ്, അനൂപ്.