പ്രതിശ്രുത വരനായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മാറഞ്ചേരി താമരശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. അടുത്ത ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നു. സൗദയാണ് മാതാവ്. ഫാരിസ് കബീര്‍ ദുബായ്, ഹിബ എന്നിവര്‍ സഹോദരങ്ങളാണ്. കോടഞ്ചേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം മറവ് ചെയ്തു.