യുഡിഎഫിന്റെയും എൽഡിഎഫിന്റെയും “ഇന്ത്യാ മുന്നണി” തന്ത്രം ഏശിയില്ല; കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി മൂന്നാം തവണയും ബിജെപി ക്ക് തന്നെ

 

കാസർകോട്: കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി മൂന്നാം തവണയും നിലനിർത്തി ബിജെപി ശക്തി തെളിയിച്ചു. “സേവ സഹകാരി കൂട്ടായ്മ ”എന്ന പേരിൽ യുഡിഎഫ് എൽഡിഎഫ് ന്റെ തന്ത്രം വിജയിച്ചില്ല. ബിജെപിയെ നേരിടാൻ യോജിച്ച സ്ഥാനാർത്ഥികളെ നിർത്താതെയുള്ള തന്ത്രമാണ് ഇതോടെ പാളിപ്പോയത്. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2700ഓളം വോട്ടിൽ ബിജെപി ക്ക് 1800 ലേറെ വോട്ടുകൾ നേടി വ്യക്തമായ മേൽക്കോയ്മ ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. ബാങ്കിൽ മെമ്പറായവരെ ഇരുമുന്നണികളും വോട്ട് ചെയ്യാൻ ബൂത്തിലേക്ക് എത്തിക്കാൻ ഏറെ പാടുപെട്ടു. വോട്ടർമാരുടെ താൽപര്യക്കുറവ് വോട്ടിംഗ് ശതമാനത്തെയും ബാധിച്ചു. 5000 ത്തിലേറെ അംഗങ്ങൾ വോട്ട് ചെയ്യാൻ എത്തുമെന്ന് മുന്നണികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പകുതി വോട്ടർമാരെ വോട്ട് ചെയ്യാൻ എത്തിയുള്ളൂ. ഇത് “ഇന്ത്യാ മുന്നണിയുടെ” കനത്ത തോൽവിക്ക് കാരണമായി. 7000 ത്തിലേറെ അംഗങ്ങളാണ് വോട്ടർമാരായിട്ടുള്ളത്. രാവിലെ തന്നെ നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞപ്രാവശ്യം യുഡിഎഫിൽ ഭിന്നത ഉണ്ടാക്കി ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്തത്. എന്നാൽ ഭരണം തിരിച്ചു പിടിക്കാനുള്ള യുഡിഎഫ്- എൽഡിഎഫിന്റെ ശ്രമം പാളി. ഇരുവിഭാഗവും വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു. 11 അംഗ നോമിനികളാണ് ഇരു മുന്നണിയിലേതായി മത്സരരംഗത്തുണ്ടായിരുന്നത്.
1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് നിലവിൽ വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page