കാസര്‍കോട്: ഷവര്‍മ്മ പാര്‍സല്‍ നല്‍കാന്‍ വൈകിയത് ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. ആറുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കോളിയടുക്കത്തെ അണിഞ്ഞ ഹൗസിലെ കെ.കെ അബ്ദുല്ല (61)യ്ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി ദേളി ജംഗ്ഷനിലെ ഒരു ഹോട്ടലില്‍ ആണ് സംഭവം. ഷവര്‍മ്മ പാര്‍സല്‍ നല്‍കാന്‍ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ ആറുപേര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നു അബ്ദുല്ല നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമ വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
