മംഗ്ളൂരു: കായിക പരിശീലനത്തിനു എത്തിയ 15ല്‍പരം പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ പരിശീലകന്‍ അറസ്റ്റില്‍. മാണ്ട്യ, ജക്കനഹള്ളിയിലെ കായിക പരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ യോഗി (35)യെ ആണ് പാണ്ഡവപുരം പൊലീസ് അറസ്റ്റു ചെയ്തത്. യോഗിയുടെ സ്ഥാപനത്തിലേയ്ക്ക് 15 മുതല്‍ 17 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് പരിശീലനത്തിനു എത്തുന്നത്. പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അതിവിദഗ്ധമായി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ ഫോട്ടോകള്‍ വീട്ടുകാരടക്കമുള്ളവര്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പരിശീലകനെ കൊണ്ടുള്ള ശല്യം അസഹനീയമായതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ചിലര്‍ വിവരം പുറത്തുവിട്ടതോടെയാണ് യോഗി അകത്തായത്.
