കുവൈറ്റില്‍ വാഹനാപകടം; 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു; 2 മലയാളികള്‍ക്ക് പരിക്ക്

 

കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. 2 മലയാളികള്‍ ഉള്‍പെടെ 3 പേര്‍ക്ക് പരിക്ക്. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് ഉണ്ടായത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ സഞ്ചരിച്ച
മിനിബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തകര്‍ന്നു. പൂര്‍ണമായും തകര്‍ന്ന മിനിബസ് പൊളിച്ചാണ് ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചും മരിക്കുകയായിരുന്നു. ബീഹാര്‍, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page