ന്യൂദെല്‍ഹി: ഒന്‍പതുകാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കുന്നതിന് മൃതദേഹം കത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ പതിനാറുകാരനാണെന്ന് കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഗുരുഗ്രാമിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
