സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; മലമ്പുഴയില്‍ ജീവനൊടുക്കിയത് പച്ചക്കറി കര്‍ഷകന്‍

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട്, മലമ്പുഴയില്‍ പച്ചക്കറി കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി. പി.കെ വിജയന്‍ ആണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പച്ചക്കറി കൃഷിക്കായി ഇയാള്‍ വിവിധ ബാങ്കുകളില്‍ നിന്ന് പത്ത് ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു. എന്നാല്‍ കൃഷി നഷ്ടം കാരണം തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിലുള്ള മനോവിഷമമായിരിക്കും ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page